
ദോഹ: 2024ലെ ആദ്യ ഓണപ്പാട്ടായി സിറ്റ്‌കോയുടെ ബാനറില്‍ ഹരികുമാര്‍ കാനത്തൂര്‍ നിര്‍മ്മിച്ച ആല്‍ബം തുമ്പപ്പൂവ് പുറത്തിറങ്ങി. പരീതുപിള്ള ആലുവയുടെ രചനയില്‍ സൈലേഷ് നാരായണന്‍ സംഗീതവും സംവിധാനവും നിര്‍വഹിച്ച ഗാനം ആലപിച്ചത് അഭിജിത് കൊല്ലമാണ്.

സരന്‍ സൈലേഷ് ഓര്‍ക്കസ്‌ട്രേഷനും സനു ഗോപിനാഥ് മിക്‌സിംഗും നിര്‍വഹിച്ച ഗാനത്തിന്റെ സ്റ്റുഡിയോ നാരായന്‍ ഡിജിറ്റല്‍ കളമശ്ശേരിയാണ്.

പിപ്ലസ്മീഡിയ യൂട്യൂബ് ചാനലിലാണ് തുമ്പപ്പൂവ് ഓണപ്പാട്ട് റിലീസ് ചെയ്തത്.
