
കൈപ്പമംഗലം: ‘നമ്മള്‍ നമ്മള്‍ തന്നെ’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് കാമ്പസ് അംഗത്വ കാല കാമ്പയിനു തൃശൂര്‍ ജില്ലയില്‍ തുടക്കം കുറിച്ചു. കൊടുങ്ങല്ലൂര്‍ എം ഇ എസ് അസ്മാബി കോളേജില്‍ നടന്ന അംഗത്വ കാലം ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബ് സഖാഫി താന്ന്യം നിര്‍വഹിച്ചു. അനസ് ശ്രീപുഷ്‌കരം, നാഹില്‍ അഹ്‌സനി എന്നിവര്‍ സംബന്ധിച്ചു.

