
കണ്ണൂര്‍: കേരളകൗമുദി കോഴിക്കോട് യൂണിറ്റ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കെ പി സജീവന്‍ രചിച്ച ‘കഥമരത്തണലില്‍’ പുസ്തകം നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പ്രകാശനം ചെയ്തു. സന്തതസഹചാരിയായ രാമചന്ദ്രനിലൂടെ ടി പദ്മനാഭന്‍ എന്ന കഥാകൃത്തിലേക്കും വ്യക്തിയിലേക്കും തുറക്കുന്ന ജാലകം കൂടിയാണ് ഈ ഗ്രന്ഥമെന്ന് ഷംസീര്‍ പറഞ്ഞു.

ടി പദ്മനാഭന്‍ മുഖ്യാതിഥിയായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. ഒ സി മോഹന്‍രാജ്, വി കെ പ്രകാശിനി, സജി ഉലഹന്നാന്‍, പി സി ബാലകൃഷ്ണന്‍, ലിപി അക്ബര്‍, രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്പീക്കര്‍ ഷംസീറിനു ലിപി അക്ബര്‍ ഉപഹാരം നല്‍കി. വിപിന്‍ വി രാജ് സ്വാഗതം പറഞ്ഞു. കെ പി സജീവന്‍ മറുപടി പ്രസംഗം നടത്തി.
