

കോഴിക്കോട്: കണ്ണൂര്‍, കാസര്‍ക്കോട്, കോഴിക്കോട് ജില്ലകളില്‍ ടൂറിസം വകുപ്പ് കൂടുതല്‍ വള്ളംകളി മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ചാലിയാറിലെ വള്ളംകളി മത്സരം സ്ഥിരമായി സംഘടിപ്പിക്കുവാനാണ് വകുപ്പിന്റെ തീരുമാനം. ഇതിന്റെ പരീക്ഷണമായിരുന്നു ഈ മത്സരം. ഇത് ഗംഭീരമായ ഒരു ജനകീയോത്സവമായി മാറിയതായും മന്ത്രി പറഞ്ഞു. ചാലിയാറില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച വള്ളം കളി മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറിലെ ടൂറിസ രംഗത്തുണ്ടാകുന്ന വളര്‍ച്ച കേരള ടൂറിസത്തിന് ശക്തി പകരുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഇതു കൊണ്ടു തന്നെ ഇക്കാര്യത്തില്‍ ടൂറിസം വകുപ്പ് ഏറെ ശ്രദ്ധ പുലര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. കോസ്റ്റ് ഗാര്‍ഡ് ബേപ്പൂര്‍ സ്റ്റേഷന്‍ കമാന്റന്റ് പി.കെ ഖദം, ബുഷ്‌റ റഫീഖ്, വി അനുഷ, എം ഗിരീഷ്, സമീഷ് എം എന്നിവര്‍ പ്രസംഗിച്ചു.

