ബേപ്പൂര്‍ വള്ളംകളിക്ക് പരിസമാപ്തി; പാലിച്ചോന്‍ റിവര്‍ ചാംപ്യന്‍മാര്‍

Web Desk
1 Min Read

കോഴിക്കോട്: കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ എത്തിയ പതിനായിരങ്ങളുടെ ആവേശക്കൊടുമുടിയില്‍ ബേപ്പൂര്‍ വള്ളംകളി മത്സരത്തിന് ഉജ്വല പരിസമാപ്തി. മൂന്ന് ഹിറ്റ്‌സുകളിലായി നടന്ന മത്സരത്തില്‍ പാലിച്ചോന്‍ റിവര്‍ നിന്‍ഞ്ചാസ് ബോട്ട് ക്ലബ്ബ് അച്ചാം തുരുത്ത് ചാമ്പ്യന്മാരായി.

city exchange

രണ്ടാം സ്ഥാനം എ കെ ജി പൊടോതുരുത്ത് റിവറും മൂന്നാം സ്ഥാനം വയല്‍ക്കര വെങ്ങാട് ബോട്ട് ക്ലബ്ബും നേടി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായാണ് ഫറോക്ക് ചാലിയാറിലും സംഘടിപ്പിച്ചതായിരുന്നു
ബേപ്പൂര്‍ വള്ളം കളി മത്സരം.

ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയിലെ ചാലിയാറില്‍ നടന്ന മത്സരം കാണുവാന്‍ പതിനായിരങ്ങളാണ് ഫറോക്ക് പഴയ പാലത്തിലും ചാലിയാറിന്റെ ഇരു കരകളിലും ഫറോക്ക് പുതിയ പാലം പരിസരത്തുമെല്ലാം തടിച്ചു കൂടിയത്.

- Advertisement -
Ad image

മുപ്പതോളം പേര്‍ തുഴയുന്ന പത്തോളം ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുവാനെത്തിയത്. ഇവര്‍ മൂന്ന് ഹിറ്റ്‌സുകളിലായി ആദ്യം മത്സരിച്ചു. ഇതില്‍ നിന്ന് വിജയികളായ പാലിച്ചോന്‍ ബോട്ട് ക്ലബ്ബ്, ശ്രീ വയല്‍ക്കര വെങ്ങാട് ബോട്ട് ക്ലബ്ബ്, എ കെ ജി പൊടിതുരുത്തി റിവര്‍ തണ്ടര്‍ എന്നീ മൂന്നു ടീമുകളാണ് ഫൈനലില്‍ മാറ്റുരച്ചത്. മൂന്നു പേരും കാസര്‍ക്കോട് ജില്ലയില്‍ നിന്നുള്ള തുള്ളന്‍ വള്ളങ്ങളായിരുന്നു.

മത്സരത്തില്‍ പങ്കെടുത്ത പത്ത് വള്ളങ്ങളും കാസര്‍ക്കോട്ടു നിന്നുള്ളവരായിരുന്നു. തെക്കന്‍, മധ്യകേരളത്തിന്റെ ആവേശമായ വള്ളംകളിക്ക് മലബാറിലും ആവേശത്തോടെ വരവേല്പ് നല്കുവാന്‍ പതിനായിരങ്ങളുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കോഴിക്കോടിന്റെയും സമീപ ജില്ലകളില്‍ നിന്നും എത്തിയ കാണികള്‍. സ്ത്രീകളും കുട്ടികളുമടക്കം ആവേശത്തോടെ ധാരാളമായി എത്തിയെന്നത് സംഘാടകരെ പോലും അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!