വിദ്യാര്‍ഥികള്‍ സ്വയം പര്യാപ്തത നേടണം

Web Desk
1 Min Read

കോഴിക്കോട്: വിദ്യാര്‍ഥികള്‍ സ്വയംപര്യാപ്തത നേടി സമൂഹത്തില്‍ നന്മ ചെയ്യണമെന്ന് എം എസ് എസ് സംസ്ഥാന ജനറല്‍ സിക്രട്ടറി പ്രൊഫ. ഇ പി ഇമ്പിച്ചി കോയ പ്രസ്താവിച്ചു. എം എസ് എസ് ചക്കുംകടവ് മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പ്ലസ് ടു, എസ് എസ് എല്‍ സി. വിഭാഗങ്ങളില്‍ ഫുള്‍ എ പ്ലസ് വാങ്ങിയവര്‍ക്കുള്ള ഉപഹാരങ്ങളും ക്യാഷ് പ്രൈസും വിതരണം ചെയ്തു. കൗണ്‍സിലര്‍ എം ബിജുലാല്‍ മുഖ്യപ്രഭാഷണം നടത്തി.
എം എസ് എസ് ചക്കുംകടവ് പ്രസിഡന്റ് പി ടി മെഹബൂബ് അധ്യക്ഷത വഹിച്ചു.

എം എസ് എസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സി പി എം സഈദ് അഹമ്മദ്, വനിതാ വിംഗ് പ്രസിഡണ്ട് സി സി റുബീന, കെ അബ്ദുല്ല മാസ്റ്റര്‍, എം അവറാന്‍ കോയ, സി പി അബ്ദുറസാക്ക് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എസ് കെ വി യാക്കൂബ് സ്വാഗതവും ട്രഷറര്‍ പി അഹമ്മദ് സക്കീര്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!