പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ നെടുമ്പാശ്ശേരിയില്‍ അകപ്പറമ്പ്

Web Desk
1 Min Read

നെടുമ്പാശ്ശേരി: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നിര്‍ദ്ദേശാനുസരണം ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന സര്‍ക്കാര്‍ പദ്ധതിയില്‍ നെടുമ്പാശ്ശേരി പഞ്ചായത്തിലെ അകപ്പറമ്പ് ഗ്രൗണ്ടിനെ ഉള്‍പ്പെടുത്തി കളിക്കളം നിര്‍മ്മിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി എം എല്‍ എ അറിയിച്ചു.

city exchange

ഈ ഗ്രൗണ്ട് സ്‌പോര്‍ട്ട് കേരള ഫൗണ്ടേഷന്‍ പരിശോധന നടത്തി ഡി പി ആര്‍ തയ്യാറാക്കുകയും അതനുസരിച്ച് കായിക യുവജനകാര്യ ഡയറക്ടര്‍ ഭരണാനുമതി നല്കി പദ്ധതി നടപ്പിലാക്കുന്നതാണെന്ന് എം എല്‍ എ പറഞ്ഞു. ഈ പദ്ധതി അനുവദിച്ച സര്‍ക്കാരിനും കായിക യുവജനകാര്യ വകുപ്പു മന്ത്രി അബ്ദുല്‍ റഹ്മാനും എം എല്‍ എ നന്ദി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!