

കൊച്ചി: മഹാരാജാസ് കോളജ് യൂണിയന്‍ 1980- 81 കാലത്ത് ജനറല്‍ സെക്രട്ടറിയും 82- 83ല്‍ ചെയര്‍മാനുമായിരുന്ന ഫെലിക്‌സ് ആനന്ദ് സഖറിയ (65) നിര്യാതനായി. തിരുവണ്ണാമലയില്‍ വച്ചായിരുന്നു അന്ത്യം.

ഫോര്‍ട്ട് കൊച്ചിയുടെ പൈതൃക സംരക്ഷണത്തിന് ഫെലിക്‌സും സഹോദരന്‍ അന്തരിച്ച അനൂപും കൂടി ഫ്േളാറാ ആന്റ് ഫോണാ എന്ന സംഘടന വഴി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഫോര്‍ട്ട് കൊച്ചി കാര്‍ണിവലിനു തുടക്കം കുറിച്ചത് ഫെലിക്‌സ് ആണ്. ഫോര്‍ട്ട് കൊച്ചിയില്‍ ജനാരണ്യ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനാണ്. ഫോര്‍ട്ട് കൊച്ചി വാസ്ഗോഡിഗാമ സ്‌ക്വയര്‍ ഫെലിക്‌സിന്റ് സംഭാവനയാണ്.

ബെല്‍ജിയം സ്വദേശി ഗായത്രി ഗോമസ് ആണ് ഭാര്യ. മക്കള്‍: ആദിത്യന്‍, അരുണ്‍.
