Connect with us

Featured

ആകാശത്ത് നടന്ന് യു എ ഇയുടെ സുല്‍ത്താന്‍ അല്‍ നയാദി

Published

on


ദുബൈ: യു എ ഇയുടെ ബഹിരാകാശ സഞ്ചാരി ആകാശ നടത്തം തുടങ്ങി. അറബ് ലോകത്തെ ആദ്യ ദീര്‍ഘകാല ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നയാദിയാണ് ബഹിരാകാശ നടത്തത്തിനിറങ്ങിയത്. ശനിയാഴ്ച വൈകുന്നേരം 5.15നാണ് നയാദി ബഹിരാകാശത്ത് കാലെടുത്തുവെച്ചത്.

നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫന്‍ ബോവനൊപ്പമാണ് നയാദി ബഹിരാകാശത്ത് ചരിത്ര നടത്തത്തിനിറങ്ങിയത്. യു എ ഇ സമയം വൈകിട്ട് 5.17 ഓടെ ബഹിരാകാശ നിലയത്തിന്റെ ബഹിര്‍ഗമന ദ്വാരത്തിലൂടെ ആദ്യം സ്റ്റീഫന്‍ ബോവന്‍ പുറത്തിറങ്ങുകയായിരുന്നു. 5.40 ഓടെയാണ് നയാദി പുറത്തെത്തിയത്. നടത്തത്തിനും വാഹനത്തിന് പുറത്ത് സ്ഥാപിക്കാനുള്ള വസ്തുക്കളും ബോബന്‍ നയാദിയില്‍ നിന്നും വാങ്ങിവെക്കുകയായിരുന്നു ആദ്യം ചെയ്തത്.

തുടര്‍ന്ന് ഇരുവരും പുറത്തിങ്ങി ബഹിരാകാശ നിലയത്തിന്റെ സയന്‍സ് ലബോറട്ടറിയുടെ പുറംഭാഗത്ത് സ്ഥാപിച്ച കമ്മ്യൂണിക്കേഷന്‍ ഹാര്‍ഡ്‌വെയര്‍ മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികളില്‍ വ്യാപൃതരായി. സംഭവം നാസ ലൈവ് സ്ട്രീമിങ്ങ് നടത്തി.


error: Content is protected !!