ഇടതു സര്‍ക്കാറിന്റെ അഴിമതിയില്‍ ബി ജെ പിക്ക് മൗനം; ഇരുപാര്‍ട്ടികളും അവിശുദ്ധ കൂട്ടുകെട്ടില്‍: കെ പ്രവീണ്‍ കുമാര്‍

Web Desk
1 Min Read

ദോഹ: കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാറിന്റെ അഴിമതികളെ കുറിച്ച് ബി ജെ പി മൗനം പാലിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

city exchange

ബി ജെ പിയും സി പി എമ്മും തമ്മില്‍ കേരളത്തില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ പശ്ചാതലത്തിലാണ് പ്രസ്തുത കൂട്ടുകെട്ട് നിലനില്‍ക്കുന്നത്.

ഇന്ത്യ സഖ്യത്തില്‍ നേരത്തെ വരാമെന്ന് ഏറ്റിരുന്ന സി പി എം പിന്നീട് അതില്‍ സജീവമായി രംഗത്തെത്താതിരുന്നതിന്റെ കാരണം തങ്ങളുടെ അഴിമതി ബി ജെ പി പുറത്തുകൊണ്ടുവരുമെന്നുള്ള ഭയമാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

- Advertisement -
Ad image

കേരളത്തില്‍ മരുന്നില്‍ പോലും കൊള്ളയാണ് നടക്കുന്നത്. കേരളം കണ്ടിട്ടില്ലാത്തത്രയും വലിയ കൊള്ളയാണ് മരുന്നുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇത് ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത തലത്തിലേക്കാണ് വളര്‍ന്നിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങള്‍ സജീവമായിക്കഴിഞ്ഞതായും പ്രവീണ്‍ കുമാര്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ദേശീയ നേതാക്കളാണ് പ്രഖ്യാപിക്കേണ്ടത്. സ്ഥാനാര്‍ഥികളില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഒരു സീറ്റ് മുസ്‌ലിം ലീഗിന് നല്കുമോ എന്ന ചോദ്യത്തിന് ലീഗിന് അതിന് അര്‍ഹതയുണ്ടെങ്കിലും അനുവദിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ജില്ലാ കമ്മിറ്റിക്ക് പങ്കൊന്നുമില്ല. അക്കാര്യത്തില്‍ പാര്‍ട്ടിയും ദേശീയ നേതാക്കളുമാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇപ്രാവശ്യം യൂത്ത് കോണ്‍ഗ്രസിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തെ കുറിച്ച് തനിക്കൊന്നും പറയാനാവില്ലെന്നും മുന്‍ എം പിമാര്‍ തന്നെ മത്സര രംഗത്തുണ്ടാകുമോ എന്ന കാര്യവും പറയാനാവില്ലെന്നും അദ്ദേഹം വിശദമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ശക്തമായ പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!