പി എച്ച് സി സി വിശുദ്ധ റമദാനിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പി എച്ച് സി സി) വിശുദ്ധ റമദാന്‍ മാസത്തിലെ ആരോഗ്യ സേവനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു, 31 ആരോഗ്യ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും രാവിലേയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കും.

city exchange

ഫാമിലി മെഡിസിന്‍ ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസസ് ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് നാലു മുതല്‍ രാത്രി പന്ത്രണ്ട് വരെയും പ്രവര്‍ത്തിക്കുമെന്ന് പി എച്ച് സി സിയില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. അല്‍ വക്ര ഹെല്‍ത്ത് സെന്റര്‍ രാവിലെ എട്ടു മുതല്‍ 12 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും.

26 ആരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുകയെന്ന് പ്രസ്താവനയില്‍ പറയുന്നു.

- Advertisement -
Ad image

ഡെന്റല്‍ കെയര്‍ സേവനങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകുന്നേരം ഏഴു മുതല്‍ 12 വരേയുമാണ് പ്രവര്‍ത്തിക്കുക.

ദോഹയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങളുടെ സമയം ഇങ്ങനെയാണ്:
അല്‍ കരാന ഹെല്‍ത്ത് സെന്റര്‍: രണ്ട് ഷിഫ്റ്റുകള്‍- രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെയും വൈകുന്നേരം 4:00 മുതല്‍ 9:00 വരെയും.

അല്‍ ജുമൈലിയ ഹെല്‍ത്ത് സെന്റര്‍: രണ്ട് ഷിഫ്റ്റുകള്‍- രാവിലെ 8:00 മുതല്‍ 11:00 വരെയും വൈകുന്നേരം 4:00 വരെയും. രാത്രി 10:00 വരെ,

അല്‍ കഅബാന്‍, ലെഗൈ്വരിയ ആരോഗ്യ കേന്ദ്രങ്ങള്‍: രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ ഒരു ഷിഫ്റ്റ് മാത്രം.

11 ആരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയവും അടിയന്തര പരിചരണ സേവനം ലഭ്യമാക്കും. അല്‍ റുവൈസ്, ഉമ്മു സലാല്‍, മുഐതര്‍, അല്‍ മഷാഫ്, അല്‍ സദ്ദ് എന്നിവിടങ്ങളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഗരാഫത്ത് അല്‍ റയ്യാന്‍, അല്‍ ഷിഹാനിയ, അബൂബക്കര്‍ അല്‍ സിദ്ദിഖ്, റൗദത്ത് അല്‍ ഖൈല്‍, അല്‍ കഅബാന്‍, അല്‍ കരാന എന്നിവിടങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് മാത്രം സേവനങ്ങള്‍ ലഭ്യമായിരിക്കും.

Share This Article
Leave a Comment
error: Content is protected !!