

ഫറോഖ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സമുദായ നേതൃത്വവുമായി കൂടിയാലോചനകള്‍ തുടങ്ങി. സൗഹൃദ സന്ദര്‍ശനമാണെന്ന് ഇരുനേതാക്കളും പറയുമ്പോഴും പിന്തുണ ഉറപ്പാക്കുക തന്നെയാണ് ലക്ഷ്യം.

യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, കെ പി സി സി വൈസ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ തുടങ്ങിയവര്‍ കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനിയെ സന്ദര്‍ശിച്ചു.

ഞായറാഴ്ച രാത്രി എട്ടു മണിയോടെ കടലുണ്ടി അബ്ദുല്ലകോയ മദനിയുടെ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ടി പി അബ്ദുല്ലകോയ മദനി, കെ എന്‍ എം സെക്രട്ടറി ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഐ എസ് എം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഇരു നേതാക്കളും ഒരു മണിക്കൂറോളം സംസാരിച്ചു.
