ബാലുശ്ശേരിയില്‍ ഫ്‌ളക്‌സ് കീറിയ സംഭവം; ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

Web Desk
1 Min Read

കോഴിക്കോട്: ബാലുശ്ശേയില്‍ ഫ്‌ളക്‌സ് കീറിയതുമായി ബന്ധപ്പെട്ട് ഉണ്ടായ ആള്‍ക്കൂട്ട മര്‍ദന കേസില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് സാലി, റിയാസ്, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

city exchange

മര്‍ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നല്‍കിയത് നജാഫ് ഫാരിസാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇയാളും മറ്റുള്ളവവരും ചേര്‍ന്നാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ മര്‍ദിച്ചത്. നജാഫിന്റെ പരാതിയില്‍ ജിഷ്ണുവിനെതിരെ കൊടി നശിപ്പിച്ചതിനും കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് പ്രകാരവും ബാലുശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ നജാഫിനെ അറസ്റ്റ് ചെയ്ത തോടെ ഇയാള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനല്ല എന്ന വിശദീകരണവുമായി സംഘടന രംഗ െത്തത്തിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!