വിവിധ സംഭവങ്ങളില്‍ അന്‍പത് പവനിലേറെ മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: പുത്തന്‍കുരിശ് വരിക്കോലി ഭാഗത്തെ വീട്ടില്‍ മോഷണം നടത്തി പത്തു പവനോളം സ്വര്‍ണവും റാഡോ വാച്ചും മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍. കോതമംഗലം കുത്തുകുഴി തൊത്തനാംകുടി വീട്ടില്‍ രമേശന്‍ (പാപ്പാലു രമേശന്‍- 53), നെല്ലിക്കഴി ഇടപ്പാറ ഇബ്രാഹിം (ഊറായി- 49) എന്നിവരെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

എട്ടാം തിയ്യതി രാത്രിയായിരുന്നു സംഭവം. വീടിിന്റെ പിന്‍ ഭാഗം കുത്തിതുറന്ന് വീടിനകത്തു കയറിയ മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്ത് പവനോളം സ്വര്‍ണ്ണവും ഒരു റാഡോ വാച്ചും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സ്വര്‍ണ്ണവും വാച്ചും കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 20 പവന്‍ മോഷ്ടിച്ച കേസും കടമറ്റത്തും വരിക്കോലിയിലും നടന്ന മോഷണവും തെളിഞ്ഞു. ആകെ 50 പവനോളം സ്വര്‍ണ്ണം മോഷ്ടിച്ച കേസുകള്‍ പുത്തന്‍ കുരിശ് പൊലീസ് കണ്ടെത്തി. സംസ്ഥാനത്ത് നിരവധി മോഷണക്കേസുകള്‍ ഇവരുടെ പേരിലുണ്ട്.

പെരുന്നാള്‍, ഉത്സവ ദിവസങ്ങളില്‍ സ്ഥലത്തെത്തി ആളില്ലാത്ത വീടുകള്‍ കണ്ടുവച്ച് രാത്രി മോഷണം നടത്തി സ്‌കൂട്ടറില്‍ കടന്നു കളയുകയാണ് മോഷ്ടാക്കളുടെ രീതി. ഡി വൈ എസ് പി ടി ബി വിജയന്‍, ഇന്‍സ്‌പെക്ടര്‍ ടി ദിലീഷ്, എസ് ഐമാരായ കെ എസ് ശ്രീദേവി, പി കെ സുരേഷ്, കെ സജീവ്, ജി ശശിധരന്‍, എ എസ്.ഐമാരായ മനോജ് കുമാര്‍, ബിജു ജോണ്‍, എസ് സി പി ഒമാരായ ഡിനില്‍ ദാമോധരന്‍, ബി ചന്ദ്രബോസ്, അഖില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!