നക്ഷത്ര ജ്വല്ലറിയില്‍ രണ്ടേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം മോഷ്ടിച്ച മാനേജര്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: പെരുമ്പാവൂരിലെ നക്ഷത്ര ജ്വല്ലറിയില്‍ നിന്ന് രണ്ടായിരത്തി എഴുന്നൂറോളം ഗ്രാം സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ സ്ഥാപനത്തിന്റെ മാനേജറായിരുന്ന എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശൂര്‍ പൂത്തോള്‍ അടിയാട്ട് ലെയിനില്‍ ഭവാനി റസിഡന്‍സില്‍ പുലിക്കോട്ടില്‍ വീട്ടില്‍ ജോണ്‍സന്‍ (42) ആണ് അറസ്റ്റിലായത്.

city exchange

2016 മുതല്‍ 2022 വരെ ഇയാള്‍ ഇവിടെ ജീവനക്കാരനും മാനേജരുമായിരുന്നു. പലപ്പോഴായി സ്വര്‍ണ്ണം മോഷ്ടിച്ച് സ്വര്‍ണ്ണ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വക്കുകയോ വില്‍ക്കുകയോ ആയിരുന്നു ചെയ്തിരുന്നത്.

പെരുമ്പാവൂരിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നൂറ്റിയമ്പതോളം പ്രാവശ്യം ജോണ്‍സന്‍ ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം പണയം വച്ചിട്ടുണ്ട്. പണയം വച്ചസ്വര്‍ണ്ണം കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇയാള്‍ ജോലി ചെയ്യുന്ന ജ്വല്ലറിയില്‍ കൊണ്ടുവന്ന് സ്ഥാപനങ്ങളോട് വില്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. അത് ജ്വല്ലറിയുടെ പേരില്‍ വാങ്ങിക്കുകയും ചെയ്യും. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ വിപുലമായ ടീം രൂപീകരിച്ചാണ് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചത്. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പല പ്രാവശ്യങ്ങളിലായാണ് വിവിധ തൂക്കത്തിലുള്ള ആഭരണങ്ങള്‍ ജോണ്‍സന്‍ മോഷ്ടിച്ചിരുന്നത്.

- Advertisement -
Ad image

അന്വേഷണ സംഘത്തില്‍ ഡി വൈ എസ് പി വി രാജീവ്, എസ് ഐമാരായ ടി എം സൂഫി, സന്തോഷ് ബേബി, എ എസ് ഐ രവിചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി ആര്‍ ശ്രീരാജ്, എന്‍ എസ് സുധീഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

Share This Article
Leave a Comment
error: Content is protected !!