യു എന്‍ സമാധാന സേനയ്ക്കെതിരെ ലബനനിലെ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
0 Min Read

ദോഹ: തെക്കന്‍ ലെബനനില്‍ യു എന്‍ സമാധാന സേനയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ ഐറിഷ് സൈനികന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

city exchange

ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ അക്രമവും ഭീകരവാദവും നിരസിക്കുന്ന ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.

പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച ഖത്തര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടും അയര്‍ലന്‍ഡ് സര്‍ക്കാരിനോടും ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!