
ആലുവ: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ഡിജിറ്റല്‍ ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വിദ്യാലയങ്ങളില്‍ ഉറപ്പുവരുത്തുന്നതിന് ചാലക്കുടി എം പി ബെന്നി ബഹനാന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ഡിജിറ്റല്‍ വിസ്ഡം. ഒപ്പമുണ്ട് എം പി എന്ന സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റില്‍ വിസ്ഡം പദ്ധതിയുടെ മൂന്നാം ഘട്ടമായി സിയാലിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി കൈമാറിയത്.

ബെന്നി ബഹനാന്‍ എം പി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവള മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

സിയാല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സജി ജോര്‍ജ്, അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാന്‍ ഷിയോപോള്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ സിനി മനോജ്, സിസ്റ്റര്‍ അര്‍പിത, ടി എം വര്‍ഗീസ്, കെ വി മുരളി, സാംസണ്‍ ചാക്കോ, ഷൈജോ പറമ്പി എന്നിവര്‍ സംസാരിച്ചു.
