കണ്ണൂര്‍ സഹോദയ അണ്ടര്‍ 17 ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പ്; കാസര്‍കോട് ചിന്മയ വിദ്യാലയം ജേതാക്കള്‍

Web Desk
1 Min Read

പയ്യന്നൂര്‍: കണ്ണൂര്‍ സഹോദയ അണ്ടര്‍ 17 ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പില്‍ കാസര്‍ക്കോട് ചിന്മയ വിദ്യാലയം ജേതാക്കളായി. ഫൈനലില്‍ പയ്യന്നൂര്‍ ഐ എസ് ഡി ഇംഗ്ലീഷ് സീനിയര്‍ സെക്കണ്ടറി സ്‌കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിന്മയ പരാജയപ്പെടുത്തിയത്.

city exchange

മാട്ടൂല്‍ സഫാ ഇംഗ്ലീഷ് സ്‌കൂളിനാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ തവണ ഐ എസ് ഡി ജേതാക്കളായിരുന്നു.

മികച്ച ഫോര്‍വേഡായി റിഹാന്‍ അബ്ദുല്‍ അസീസും (ഐ എസ് ഡി) മധ്യനിര താരമായി ഷിഹാസും മികച്ച ഗോള്‍ കീപ്പറായി ദാവൂദും (ഇരുവരും ചിന്മയ) തെരഞ്ഞെടുക്കപ്പെട്ടു.

ഐ എസ് ഡി സ്‌ക്കൂള്‍ ചെയര്‍മാന്‍ അശ്‌റഫ് ഗ്രാന്റ് തേജസ് സമ്മാന ദാനം നിര്‍വ്വഹിച്ചു. സ്‌നേഹോപഹാരമായി ഇസ്ദായുടെ ബൊക്കെ നദീദ റിഹാന് കൈമാറി.

- Advertisement -
Ad image

സി ഇ ഓ കെ പി മുഹമ്മദ് സഅദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സി ഷൗക്കത്തലി, ഇസ്ദായിലെ ശാഹിന, പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, സെക്രട്ടറി നദീദ മജീദ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!