എ എഫ് സി ഏഷ്‌യന്‍ കപ്പ് ടൂര്‍ണമന്റിലെ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നു

Web Desk
1 Min Read

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന് ഒരു മാസം മാത്രം ശേഷിക്കെ ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 24 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആരാധക നേതാക്കള്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നു.

city exchange

ആതിഥേയ രാജ്യം എന്ന നിലയില്‍ ഖത്തര്‍ വാഗ്ദാനം ചെയ്യുന്ന വിശാലമായ അനുഭവങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ പ്രതിനിധി സംഘം സ്റ്റേഡിയങ്ങളും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്‌കാരിക ആകര്‍ഷണങ്ങളും സന്ദര്‍ശിക്കും.

ആരാധകരാണ് ടൂര്‍ണമെന്റിന്റെ ഹൃദയമെന്നും രാജ്യത്തിന്റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നതിനും ഖത്തര്‍ സന്ദര്‍ശിക്കുമ്പോള്‍ ആരാധകര്‍ക്ക് എന്ത് പ്രതീക്ഷിക്കാം എന്നതിന്റെ പ്രിവ്യൂ നല്‍കുന്നതിനും ഭൂഖണ്ഡത്തിലെമ്പാടുമുള്ള തങ്ങളുടെ സുഹൃത്തുക്കളെ സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്ടരാണെന്ന് എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 പ്രാദേശിക ഓര്‍ഗനൈസിംഗിലെ ഫാന്‍ എന്‍ഗേജ്മെന്റ് സീനിയര്‍ മാനേജര്‍ ഫൈസല്‍ ഖാലിദ് പറഞ്ഞു.

സാധ്യമായ ഏറ്റവും മികച്ച അനുഭവം എങ്ങനെ നല്‍കാമെന്ന് സംഘാടകരെ അറിയിക്കുന്നതില്‍ ആരാധക നേതാക്കള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവരുടെ പങ്കാളിത്തം ഭാവിയിലെ കായിക മത്സരങ്ങള്‍ക്ക് ആവശ്യമായ ഫീഡ്ബാക്ക് നല്‍കും. .

- Advertisement -
Ad image

1988ലും 2011ലും വിജയകരമായി ആതിഥേയത്വം വഹിച്ചതിന് ശേഷം മൂന്നാം തവണയാണ് എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന് ഖത്തര്‍ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നത്. ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കിരീടത്തിനായി ഏറ്റവും മികച്ച ഇരുപത്തിനാല് ടീമുകളാണ് മത്സരിക്കുന്നത്. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഒമ്പത് സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങളാണ് നടക്കുക.

Share This Article
Leave a Comment
error: Content is protected !!