താരത്തിളക്കത്തില്‍ നടന്‍ റഹ്മാന്റെ പുത്രിയുടെ വിവാഹം

Web Desk
1 Min Read

ചെന്നൈ: നടന്‍ റഹ്മാന്റെ പുത്രി റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബും തമ്മിലുള്ള വിവാഹം ചെന്നൈയില്‍ ഹോട്ടല്‍ ലീലാ പാലാസില്‍ നടന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ആരോഗ്യ മന്ത്രി മാ സുബ്രമണ്യം, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍ ഉള്‍പ്പടെ രാഷ്ട്രീയ- കലാ സാംസ്‌ക്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു നവ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

city exchange

റഹ്മാന്റെ ആദ്യ ചിത്രമായ ‘കൂടെവിടെ’യുടെ നിര്‍മ്മാതാവ് പ്രേം പ്രകാശ്, സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍, സംവിധായകരായ മണിരത്‌നം, സുന്ദര്‍ സി, ഭാനു ചന്ദര്‍, താരങ്ങളായ വിക്രം, പ്രഭു, ജാക്കി ഷറഫ്, വിക്രം പ്രഭു, ലാല്‍, ശരത് കുമാര്‍, രാധികാ ശരത്കുമാര്‍, മോഹന്‍, രാജ്കുമാര്‍, വിനീത്, നദിയാ മൊയ്തു, പൂനം ദില്ലന്‍, ശ്വേതാ മേനോന്‍, ശോഭന, സുഹാസിനി, രേവതി, അംബിക, പാര്‍വതി ജയറാം, ലിസ്സി ലക്ഷ്മി, മേനകാ സുരേഷ്, സ്വപ്ന, കെ ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, ജയശ്രീ, താരാ ജോര്‍ജ്, കാളിദാസ് ജയറാം തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു ആശംസകള്‍ നേര്‍ന്നു.

Share This Article
Leave a Comment
error: Content is protected !!