

ദോഹ: ഫിഫ അറബ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിയാരംഭിച്ചയുടന്‍ യു എ ഇയുടെ ഗോള്‍വല കുലുക്കി ഖത്തര്‍. അല്‍ ബയ്ത്ത് സ്‌റ്റേഡിയത്തിലെ നിറഞ്ഞു കവിഞ്ഞ കാണികള്‍ ഖത്തര്‍ പതാക ആകാശത്തേക്കുയര്‍ത്തി ആര്‍ത്തുവിളിച്ചു. പരമ്പരാഗത എതിരാളികളായ യു എ ഇയാണ് മത്സരത്തിലെ ടീമെന്നത് ഖത്തറിന്റെ ആവേശം വാനോളമുയര്‍ത്തി.
അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന അറബ് കപ്പ് ഖത്തര്‍- യു എ ഇ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാന്‍ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. സ്റ്റേഡിയത്തിലേക്കുള്ള വഴികളിലെല്ലാം ആഘോഷമൊരുക്കിയാണ് കളിയാസ്വാദകര്‍ക്ക് സ്വാഗതമോതിയത്.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ സാംസ്‌ക്കാരിക കലാ വിസ്മയങ്ങള്‍ സ്റ്റേഡിയത്തിന് സമീപം ഒരുക്കി. ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ ഉള്‍പ്പെടെ സ്റ്റേഡിയത്തിലേക്ക് നേരത്തെ തന്നെ ഒഴുകിയെത്തിയിരുന്നു.
