

രാമന്തളി: രാമന്തളിയില്‍ ഈ വര്‍ഷത്തെ പ്ലസ് ടു, എസ് എസ് എല്‍ സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ രാമന്തളി ശാഖാ എം എസ് എഫ് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

ഹരിത സംസ്ഥാന പ്രസിഡണ്ട് ആയിഷ ബാനു മുഖ്യാതിഥിയായി പങ്കെടുത്തു പുരസ്‌കാരങ്ങള്‍ കൈമാറി. ശാഖ പ്രസിഡണ്ട് വഹാബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് സ്വാഗതം പറഞ്ഞു. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സകീര്‍ തറ്റ്യേരി ഉദ്ഘാടനം ചെയ്തു.

കെ കെ അശ്‌റഫ്, പി എം അബ്ദുല്ലത്തീഫ്, കരപ്പാത്ത് ഉസ്മാന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ജിയാസ് വെള്ളൂര്‍, മുണ്ടക്കാല്‍ ഇബ്രാഹിം, എം അബ്ദുല്‍ നസീര്‍, പി പി മുഹമ്മദലി ഹാജി, ഒ എം അബ്ദുല്‍ സലാം, മോണങ്ങാട്ട് മൊയ്തു, പി എം ശുഹൈബ, പി ഹമീദ് മാസ്റ്റര്‍, പി പി സുലൈമാന്‍ ഹാജി, റഷീദ ടീച്ചര്‍, യു കെ മുഹമ്മദ് കുഞ്ഞി, മോണങ്ങാട്ട് ഇബ്രാഹിം, എ കെ റഊഫ്, സി എം മുഹമ്മദ് കാങ്കോല്‍, കെ പി ആദില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

