
സുവര്‍ണ ജൂബിലി ആഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കും

ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. 1974ല്‍ ആരംഭിച്ച സ്‌കൂള്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്.

സി ബി എസ് ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ അക്കാദമിക, സാംസ്‌ക്കാരിക, സാഹിത്യ, കായിക മേഖലകളില്‍ ഗള്‍ഫില്‍ മാത്രമല്ല ദേശീയ തലത്തിലും മികവ് പ്രകടമാക്കുന്ന വിദ്യാലയം മികച്ച വിദ്യാഭ്യാസം, വിദ്യാര്‍ഥി കേന്ദ്രീകൃതം, അച്ചടക്കം, സാങ്കേതിക സൗകര്യങ്ങള്‍ തുടങ്ങിയവയിലും ഏറ്റവും നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്.

2006ല്‍ ഐ എസ് ഒ സര്‍ട്ടിഫിക്കറ്റും 2016ല്‍ ക്യു എന്‍ എസ് എ സര്‍ട്ടിഫിക്കേഷനും നേടിയ വിദ്യാലയത്തിന് 2024ല്‍ അരനൂറ്റാണ്ടു കാലത്തെ മികവിന് ഖത്തര്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്‌സില്‍ പ്രസ്റ്റിജിയസ് എജുക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് 2024ഉം ലഭിച്ചിരുന്നു.
സിന്തറ്റിക്ക് ട്രാക്കോടു കൂടിയ കളിക്കളം, മികച്ച സൗകര്യങ്ങളുള്ള ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഹോം സയന്‍സ് ലബോറട്ടറികള്‍, എന്‍ജിനിയറിംഗ് ഗ്രാഫിക്‌സ് വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ പ്രത്യേകതകളാണ്.

സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ഇതിന്റെ ഭാഗമായി എം ഇ എസ് റേഡിയോ ഗോള്‍ഡന്‍ വേവ്‌സ് കഴിഞ്ഞ മാസം അവതരിപ്പിച്ചു. മെഗാ പെയിന്റിംഗ് കോംപിറ്റീഷന്‍, മ്യൂസിക്കല്‍ റിയാലിറ്റി ഷോ, അറബിക്ക്- ഉര്‍ദു പ്രസംഗ മത്സരം, ടെഡ് 10, ഗോള്‍ഡന്‍ ജൂബിലി മാരത്തണ്‍ ഇന്റര്‍നാഷണല്‍ തുടങ്ങി നിരവധി പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നത്.
പുതിയ കാലത്തിന് അനുസരിച്ച് വിദ്യാര്‍ഥികളിലെ കഴിവ് വളര്‍ത്തുന്ന പരിപാടികള്‍, എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അബൂഹമൂര്‍ കൂടുതല്‍ സൗകര്യപ്രദമാക്കല്‍ തുടങ്ങിയവ സുവര്‍ണ ജൂബിലി വര്‍ഷത്തെ നാഴികക്കല്ലുകളായിരിക്കും.
ഖത്തറിന്റെ ദേശീയതയും സാംസ്‌കാരികതയും ഉള്‍ച്ചേര്‍ത്ത് വിദ്യാര്‍ഥികളില്‍ മികച്ച സ്വഭാവവും കാഴ്ചപ്പാടും രൂപീകരിക്കാനും മികച്ച പഠന സൗകര്യങ്ങള്‍ തയ്യാറാക്കാനും ക്രിയാത്മകത വളര്‍ത്താനുമായി ഉദ്ദേശിക്കുന്ന കമ്മിറ്റ്‌മെന്റ് ടുവാര്‍ഡ്‌സ് എക്‌സലന്‍സ്, അച്ചീവ്‌മെന്റ്‌സ്, റെസ്‌പെക്ട് ആന്റ് എംപതി എന്ന കെയര്‍, വ്യത്യസ്ത സാംസ്‌ക്കാരിക, സാഹിത്യ, കായിക, ഗെയിംസ് രംഗങ്ങളില്‍ വിദ്യാര്‍ഥികളുടെ കഴിവ് പുറത്തെടുക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍, സംഗീതം, നൃത്തം, കരാട്ടെ, അത്‌ലറ്റിക്‌സ്, നീന്തല്‍, ബാസ്‌ക്കറ്റ് ബാള്‍, ടേബിള്‍ ടെന്നീസ്, ഫുട്ബാള്‍, വോളിബോള്‍, ഹോക്കി തുടങ്ങിയവയില്‍ പ്രത്യേക കോച്ചിംഗ് തുടങ്ങി അരനൂറ്റാണ്ടിനിടയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വഴിയും വെളിച്ചവുമായിരുന്നു എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍.
വാര്‍ത്താ സമ്മേളനത്തില്‍ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ ഡോ. നജീബ്, ഉസ്മാന്‍, ബി എം സിദ്ദീഖ്, അജ്മല്‍ ഇസ്മാഈല്‍, പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.

