ബയ്‌റൂത്തിലെ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി

Web Desk
1 Min Read

ദോഹ: ലബനാനിന്റെ സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി രംഗത്തിറങ്ങുന്നു. അലിഫ്, യുനെസ്‌കോ എന്നിവയുമായി ചേര്‍ന്നാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറി ലബനാന്‍ സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കുന്നത്. 2020ല്‍ ബയ്‌റൂത്ത് തുറമുഖത്തു നടന്ന സ്‌ഫോടനത്തില്‍ തകര്‍ന്ന സാംസ്‌ക്കാരിക കേന്ദ്രങ്ങളും സ്‌കൂള്‍ ലൈബ്രറികളും പുനര്‍നിര്‍മിക്കുന്നത്.

city exchange
പൈതൃക ലൈബ്രറിയില്‍ നിന്നും കണ്ടെടുത്ത ബയ്‌റൂത്ത് തുറമുഖത്തിന്റെ ഫോട്ടോ. 1870ല്‍ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഫെലിക്‌സ് ബോണോഫില്‍സ് എടുത്തതാണ് ഈ ചിത്രം

ലൈബ്രറികളുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ടുള്ള ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ പദ്ധതിക്ക് സ്വിറ്റ്‌സര്‍ലാന്റിലെ ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അലയന്‍സ് ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ഹെറിട്ടേജ് ഇന്‍ കോണ്‍ഫ്‌ളിക്ട് ഏരിയാസ് (അലിഫ്- സംഘര്‍ഷ മേഖലകളിലെ പൈതൃക സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര സഖ്യം) അനുബന്ധ സഹായം നല്കും.

ബെയ്‌റൂത്തിലെ സ്‌ഫോടനത്തില്‍ തകര്‍ന്ന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍

പ്രാദേശിക ഓപ്പറേറ്റര്‍മാരും കോണ്‍ട്രാക്ടര്‍മാരുമായി സഹകരിച്ച് ഖത്തര്‍ നാഷണല്‍ ലൈബ്രറിയും അലിഫും ലബനീസ് നാഷണല്‍ ലൈബ്രറി, ബിബ്ലിയോത്ത് ഓറിയന്റല്‍ എന്നിവ ഉള്‍പ്പെടെ നിരവധി സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കും. സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ രാജ്യത്തിന്റെ വിജ്ഞാന അടിത്തറ സംരക്ഷിക്കുന്നതിനും ഭാവി രൂപപ്പെടുത്തുന്നതിനുമുള്ള സുപ്രധാന സംഭാവനയായിരിക്കുമിത്.

- Advertisement -
Ad image
ഖത്തര്‍ നാഷണല്‍ ലൈബ്രറി


വിവിധ പ്രാദേശിക ലൈബ്രറികള്‍ക്കായി യുനസ്‌കോ ലബനാന്‍ നടപ്പിലാക്കുന്ന പദ്ധതികളിലും ഖത്തര്‍ നാഷണല്‍ ലൈബ്രറി സഹകരിക്കും. ഖത്തര്‍ നാഷണല്‍ ലൈബ്രറിയും യുനസ്‌കോയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ അറബ് മേഖലയിലെ ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച സംഭാവനകള്‍ നല്കും.

Share This Article
Leave a Comment
error: Content is protected !!