
മനാമ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് ഇന്ന് പുലര്‍ച്ചെ ബഹ്‌റൈനിലെത്തിയ മുഖ്യമന്ത്രിക്ക് ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ എംബസി അധികൃതരും സംഘാടക സമിതി ഭാരവാഹികളും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി.

രണ്ട് ദിവസം ബഹ്‌റൈനില്‍ തങ്ങുന്ന മുഖ്യമന്ത്രി നാളെ വൈകിട്ട് 6.30ന് മലയാളം മിഷന്റെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്ന ബഹ്‌റൈനിലെ പ്രവാസി മലയാളികള്‍ ഒത്തുകൂടുന്ന പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ്, ഫിഷറീസ്- സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, പത്മശ്രീ എം എ യൂസുഫലി എന്നിവര്‍ പ ങ്കെടുക്കും.

നോര്‍ക്ക, ലോക കേരളസഭ, മലയാളം മിഷന്‍, പ്രവാസി ഇന്‍ഷുറന്‍സ്, പ്രവാസി ക്ഷേമനിധി തുട ങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ പറ്റി മുഖ്യമന്ത്രി ബഹ്‌റൈനിലെ മല യാളി പ്രവാസികളുമായി സംവദിക്കും.
മുഖ്യമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമഗ്രമായ തയാറെടുപ്പിലാണ് സംഘാടകര്‍. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ അരലക്ഷം പേരെ പ്രതീക്ഷിക്കുന്ന പരിപാടിക്കായി സമാജത്തിനകത്തും പുറത്തും സൗകര്യം ഒരുക്കുന്നുണ്ട്. പുറത്ത് ഗ്രൗണ്ടില്‍ എല്‍ ഇ ഡി സ്‌ക്രീന്‍ വഴി പരിപാടി ലൈവ് സംപ്രേക്ഷണം ചെയ്യും. പരിപാടിക്കെത്തുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ പരമാവധി സമാജത്തില്‍ നിന്ന് കുറച്ചകലെ പാര്‍ക്ക് ചെയ്ത് സഹകരിക്കണമെന്നും കൃത്യസമയത്ത് പരിപാടി തുടങ്ങുന്നതിനാല്‍ നേരത്തേ തന്നെ പരിപാടി നടക്കുന്ന സ്ഥലത്തേ ക്കെത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും ബന്ധ പ്പെട്ടവര്‍ അറിയിച്ചു. മുഖ്യ മന്ത്രിയായ ശേഷം പിണറായി വിജയന്റെ രണ്ടാം ബഹ്‌റൈന്‍ സന്ദര്‍ശനമാണിത്.

