നേത്രരോഗങ്ങള്‍ തടയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധവുമായി പൊതുജനാരോഗ്യ മന്ത്രാലയം

Web Desk
1 Min Read

ദോഹ: നേത്രരോഗങ്ങള്‍ തടയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കാഴ്ച വൈകല്യത്തിനോ അന്ധതയ്ക്കോ കാരണമായേക്കാവുന്ന അവസ്ഥകള്‍ നേരത്തെ കണ്ടെത്തി രോഗനിര്‍ണയം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനാരോഗ്യ മന്ത്രാലയം ബോധവത്ക്കരണം നടത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഈ വര്‍ഷത്തെ ലോക കാഴ്ച ദിനത്തിന്റെ ഭാഗമായാണ് അവബോധം നടത്തുന്നത്.

city exchange

ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ അന്ധത തടയല്‍ ഏജന്‍സിയും (ഐഎപിബി) ചേര്‍ന്ന് എല്ലാ വര്‍ഷവും ഒക്ടോബറിലെ രണ്ടാം വ്യാഴാഴ്ചയാണ് ആഗോളതലത്തില്‍ ലോക കാഴ്ചാ ദിനം ആചരിക്കുന്നത്. ബോധവല്‍ക്കരണം, വിദ്യാഭ്യാസം, സമൂഹത്തില്‍ ഇടപഴകല്‍ എന്നിവയിലൂടെ അന്ധത പ്രതിരോധ പരിപാടികള്‍ പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

അന്ധതയിലേക്ക് നയിച്ചേക്കാവുന്ന രോഗങ്ങളുടെ നേരത്തേയുള്ള നിര്‍ണ്ണയത്തിന്റെയും സമയബന്ധിതമായ ചികിത്സയുടെയും പ്രാധാന്യം ഊന്നിപ്പറയുന്നു. കാഴ്ച വൈകല്യം ബാധിച്ച വ്യക്തികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ വെളിച്ചത്തിലാണ് കൂടുതല്‍ ശക്തമായ രീതിയില്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 2.2 ബില്യണ്‍ ആളുകള്‍ക്ക് കാഴ്ച വൈകല്യം ബാധിച്ചതായി ഐഎപിബി നിലവില്‍ കണക്കാക്കുന്നു. 2050-ഓടെ ആഗോള ജനസംഖ്യയുടെ പകുതിയോളം പേരെ ബാധിക്കാന്‍ സാധ്യതയുള്ള ഈ എണ്ണം വര്‍ധിച്ചേക്കുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

നേത്രാരോഗ്യം നിലനിര്‍ത്തുന്നതിന് മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് തുടര്‍ച്ചയായി പരിശ്രമിക്കുന്നതിനുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിബദ്ധത നോണ്‍-കമ്മ്യൂണിക്കബിള്‍ ഡിസീസ് പ്രിവന്‍ഷന്‍ പ്രോഗ്രാംസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ താനി സ്ഥിരീകരിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യമിടുന്ന ആരോഗ്യ, ബോധവല്‍ക്കരണ പരിപാടികള്‍ വികസിപ്പിക്കല്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കിടയില്‍ നേത്രാരോഗ്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും പൊതുജന അവബോധം വളര്‍ത്തുക, സാധാരണ നേത്രരോഗങ്ങള്‍, ചികിത്സ, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുക, സമഗ്രമായ നേത്ര പരിചരണ സേവനങ്ങള്‍ ആക്‌സസ് ചെയ്യാനുള്ള അവസരം എല്ലാവര്‍ക്കും ഉണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!