

ദോഹ: യുവകലാസാഹിതി ഖത്തര്‍ സാഹിതി വായനാകൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ രാമവര്‍മ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് ‘ഈണങ്ങളുടെ ഇന്ദ്രധനുസ്സ്’ സംഘടിപ്പിച്ചു. യുവകലാസാഹിതി വായനക്കൂട്ടം കണ്‍വീനര്‍ എം സിറാജ് അധ്യക്ഷത വഹിച്ചു.

പ്രമുഖ പരിസ്ഥിതി- സാമൂഹിക പ്രവര്ത്തകന് ടി കെ വിനോദന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കണ്‍വീനര്‍ ജീമോന്‍ ജേക്കബ് സ്വാഗതം പറഞ്ഞു.
യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, കോഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍, ഐ സി ബി എഫ് പ്രതിനിധി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ശ്രീകല ഗോപിനാഥ്, അഷ്ന ഷാജഹാന് എന്നിവര്‍ ആശംസകള്‍ പറഞ്ഞു.

വായനക്കൂട്ടം അംഗങ്ങളായ ബിനീഷ്, പ്രകാശന്, ഉണ്ണികൃഷ്ണന്, അനീഷ് എന്നിവര്‍ കവിതകള്‍ ആലപിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ അനീഷ് നന്ദി രേഖപ്പെടുത്തി.

