വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ വിമന്‍സ് ഫോറം അന്തര്‍ദേശീയ വനിതാദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ വിമന്‍ഫോറം അന്തര്‍ദേശീയ വനിതാ ദിനം ആഘോഷിച്ചു. തുമാമ കാഞ്ചാണി ഹാളില്‍ നടന്ന പരിപാടിയില്‍ ചലച്ചിത്ര താരം മല്ലികാ സുകമാരന്‍ മുഖ്യാതിഥി ആയിരുന്നു.

city exchange

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ജനറല്‍ സെക്രട്ടറി കാജല്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ ചെയര്‍മാന്‍ വ എസ് നാരായണന്‍, പ്രസിഡണ്ട് സുരേഷ് കരിയാട് എന്നിവര്‍ സംസാരിച്ചു. മല്ലികാ സുകുമാരന്‍ ഉദ്ഘാടനം ചെ്തു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്‌മാന്‍, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജയപാല്‍ എ്‌നിവര്‍ ആശംസകള്‍ നേര്‍ന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ വിമന്‍സ് ഫോറം പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ് മുഖ്യാതിഥിയെ പൊന്നാട അണിയിച്ചു. ജനറല്‍ സെക്രട്ടറി സിമി ഷമീര്‍, വൈസ് പ്രസിഡണ്ട് പ്രേമ ശരത്ത്, ട്രഷറര്‍ സുനിത, സെക്രട്ടറി ഷൈനി കബീര്‍, സിനി ചന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image

മല്ലിക സുകുമാരന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തറിന്റെ സ്‌നേഹോപഹാരം കാജല്‍ സമ്മാനിച്ചു. ഷൈനി കബീര്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!