ജപ്പാനിലെ ഭൂകമ്പം: ഖത്തര്‍ അമീര്‍ അനുശോചനം അറിയിച്ചു

Web Desk
1 Min Read

ദോഹ: തെക്കന്‍ ജപ്പാനിലെ കുമാമോട്ടോ നഗരത്തില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ജപ്പാന്‍ ചക്രവര്‍ത്തി നരുഹിതോയ്ക്ക് അനുശോചന സന്ദേശം അയച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

city exchange

ഖത്തര്‍ ഉപഅമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും കുമാമോട്ടോ നഗരത്തില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ജപ്പാന്‍ ചക്രവര്‍ത്തി നരുഹിതോയ്ക്ക് അനുശോചന സന്ദേശം അയക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ജപ്പാന്‍ പ്രധാനമന്ത്രി സനയെ തകൈച്ചിക്ക് അനുശോചന സന്ദേശം അയച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!