ആവശ്യങ്ങള്‍ ശക്തമായി ഉണര്‍ത്തി ബെന്നി ബെഹനാന്‍ എം പി കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടു

Web Desk
1 Min Read

ന്യൂഡല്‍ഹി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള നിര്‍ദ്ദിഷ്ട നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം വേഗത്തിലാക്കണമെന്നും മണ്ഡലത്തിലെ വികസന ആവശ്യങ്ങളും ട്രെയിന്‍ സ്റ്റോപ്പുകളും അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി എം പി ബെന്നി ബെഹനാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നേരിട്ട് നിവേദനം സമര്‍പ്പിച്ചു.

city exchange

ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യണമെന്നും വിമാനത്താവള യാത്രക്കാരുടെ സൗകര്യാര്‍ഥം വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള പ്രധാന ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നും എം പി ആവശ്യപ്പെട്ടു. ഒപ്പം, ആലുവ റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറേ കവാടം, പാര്‍ക്കിംഗ്, എസ്‌കലേറ്റര്‍, ലിഫ്റ്റ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കണമെന്നും എം പി മന്ത്രിയോട് ആവശ്യപ്പെട്ടു കൂടാതെ, യാത്രാദുരിതം പരിഹരിക്കുന്നതിനായി അങ്കമാലിയില്‍ ധന്‍ബാദ്, ഏറനാട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ചാലക്കുടിയില്‍ പാലരുവി, നേത്രാവതി എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും നിവേദനത്തിലൂടെ എം പി ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!