കീഴ്മാടില്‍ ആരോഗ്യ ജാഗ്രത

Web Desk
1 Min Read

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിന്റേയും കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ മഴക്കാല പൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ ജാഗ്രത സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു ഉദ്ഘാടനം ചെയ്തു.

city exchange

വൈസ് പ്രസിഡണ്ട് സ്‌നേഹ മോഹനന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ ചെയര്‍പേഴ്‌സന്‍ റസീല ഷിഹാബ് സ്വാഗതം ആശംസിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ദിവ്യാ രാജ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, രേഖ എസ് എസ് എന്നിവര്‍ അവതരിപ്പിച്ചു.

ക്ഷേമകാര്യ ചെയര്‍മാന്‍ കെ കെ നാസര്‍, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ എല്‍സി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജു മത്തായി, ഹിത ജയകുമാര്‍, സാഹിദ അബ്ദുല്‍ സലാം, സനില, ആബിദ അബ്ദുല്‍ ഖാദര്‍, സിമി അഷ്റഫ്, റസീന നജീബ്, അബ്ദുല്‍ നജീബ് പി എ, സെക്രട്ടറി ഇന്‍ ചാര്‍ജ് വിജില്‍ മോഹന്‍ സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ റസിയ അബ്ദുല്‍ ഖാദര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ലൈല ബീവി എന്നിവര്‍ പ്രസംഗിച്ചു.

ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍ എന്നിവരാണ് സെമിനാറില്‍ പങ്കെടുത്തത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!