
കുറ്റ്യാടി: സ്വാതന്ത്ര്യ സമര പോരാളിയും കുറ്റ്യാടിയുടെ പരിഷ്‌ക്കര്‍ത്താവും പണ്ഡിതനുമായിരുന്ന പരേതനായ എം അബ്ദുല്ലക്കുട്ടി മൗലവിയുടെ പതിമൂന്നു മക്കളില്‍ ഒന്‍പതാമത്തെ പുത്രിയും എടത്തനാട്ടുകര അഹമ്മദ് മൗലവിയുടെ മകന്‍ പരേതനായ എം അബ്ദുല്‍ ജലീല്‍ മാസ്റ്ററുടെ ഭാര്യയുമായ എം റുഖിയ്യ (70) നിര്യാതയായി.

മക്കള്‍: ഹസീന ടീച്ചര്‍ (പരപ്പനങ്ങാടി), നസീഹ മജീദ്(ഹമദ് ഹോസ്പിറ്റല്‍ ഖത്തര്‍), നസീബ് ജലീല്‍ (കോഴിക്കോട് കോര്‍പ്പറേഷന്‍). മരുമക്കള്‍:
ഇബ്റാഹീം മുല്ല വയനാട് (ഹിറ സെന്റര്‍ കോഴിക്കോട്), മജീദ് നാദാപുരം (ഗള്‍ഫ് ടൈംസ് ഖത്തര്‍), ഫിദ നസീബ് (ഇഖ്‌റ ഹോസ്പിറ്റല്‍ കോഴിക്കോട്).

സഹോദരങ്ങള്‍: കുഞ്ഞിമ്മറിയം, എ. മഹമൂദ് മാസ്റ്റര്‍, കൂടക്കടവത്ത് മജീദ് മാസ്റ്റര്‍, ജലീല്‍ കുറ്റ്യാടി, നൂറുദ്ദീന്‍ (ഖത്തര്‍), എം ശരീഫ ടീച്ചര്‍.
പരേതരായ എം സൈനുദ്ദീന്‍ മാസ്റ്റര്‍, റഹീം കുറ്റ്യാടി, ഹമീദ് ഷര്‍വാനി, അബ്ദുല്‍ കരീം മൗലവി, എം ഖദീജ, എം നഫീസ.
മയ്യത്ത് നമസ്‌കാരം ഏഴാം തിയ്യതി ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കുറ്റ്യാടി ജുമാമസ്ജിദില്‍.

