

ദോഹ: 2022- 2023 അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കാഴ്ച പരിശോധിക്കുന്നതിനായി നടത്തിയ വാര്‍ഷിക സമഗ്ര സര്‍വേയുടെ ഫലങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

2021-2022 അധ്യയന വര്‍ഷത്തിലെ 14 ശതമാനം സ്്കൂള്‍ വിദ്യാര്‍ഥികളില്‍ 10 ശതമാനം പേര്‍ക്ക് ഗുരുതരമായ വൈകല്യമുണ്ടെന്ന് (6/6ല്‍ താഴെ) സര്‍വേ കാണിക്കുന്നതായി മന്ത്രാലയം വിശദീകരിച്ചു.
ഖത്തറിലെ വിദ്യാര്‍ഥികള്‍ക്ക് ശക്തമായ ആരോഗ്യ ഭാവി സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന പുരോഗതി ഊന്നിപ്പറയുന്ന, കാഴ്ചശക്തിയുടെ തീവ്രത പരിശോധിച്ച് കുട്ടികളുടെ ആരോഗ്യത്തിന്റെ ഒരു സുപ്രധാന വശമാണ് സര്‍വേ എടുത്തുകാണിച്ചതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഖത്തറിലെ 330 സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകളില്‍ നിന്നുള്ള 99,370 വിദ്യാര്‍ഥികളിലാണ് സര്‍വേ നടത്തിയതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നോണ്‍- കമ്മ്യൂണിക്കബിള്‍ ഡിസീസ് പ്രിവന്റീവ് പ്രോഗ്രാംസ് വകുപ്പ് ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു.
ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ചട്ടക്കൂടില്‍ കുട്ടികളുടെ നേത്രാരോഗ്യത്തിന് മുന്‍ഗണന നല്‍കാനും സര്‍വേ ഫലങ്ങള്‍ ദേശീയ ആരോഗ്യ തന്ത്രത്തിലേക്കും പൊതുജനാരോഗ്യ തന്ത്രത്തിലേക്കും സമന്വയിപ്പിക്കാനുമുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത ഡോ. മുഹമ്മദ് അല്‍ താനി ആവര്‍ത്തിച്ചു.

