

ദോഹ: അനധികൃതമായി ആളുകളെ ഖത്തറിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതിന് ഒരാള്‍ അറസ്റ്റില്‍. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സി ഐ ഡി) ആണ് ഏഷ്യന്‍ വംശജനായ ഒരാളെ അറസ്റ്റുചെയ്തത്.

ഐ ഡി കാര്‍ഡുകള്‍, പാട്ടങ്ങള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ശമ്പള സ്‌റ്റേറ്റ്‌മെന്റുകള്‍ എന്നിവ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. പണത്തിന് പകരമായി പ്രതിയുമായി ഇടപാട് നടത്തിയ 51 പേരെയെങ്കിലും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പിടിച്ചെടുത്ത സാധനങ്ങള്‍ സഹിതം ആളുകളെ സാമ്പത്തിക, ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വകുപ്പിന് റഫര്‍ ചെയ്യുമെന്ന് സി ഐ ഡി അറിയിച്ചു.

