
ദോഹ: സൗദി അറേബ്യയിലെ ഇരു മസ്ജിദുകളുടെയും കസ്റ്റോഡിയനായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അനുശോചനം അറിയിച്ചു.

രാജകുടുംബാംഗമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നാസര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് അമീര്‍ സൗദി രാജാവിന് അനുശോചന സന്ദേശം അയച്ചത്.
