ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലും 120 റിയാലിന് 30 ദിവസത്തെ പാസ്

Web Desk
1 Min Read

ദോഹ: ദോഹ മെട്രോയും ലുസൈല്‍ ട്രാമും 120 റിയാലിന് പരിധിയില്ലാത്ത റൈഡുകള്‍ വാഗ്ദാനം ചെയ്യുന്ന 30 ദിവസത്തെ മെട്രോ പാസ് പ്രഖ്യാപിച്ചു.

city exchange

തങ്ങളുടെ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ച ഗതാഗത സേവനത്തിലൂടെ ചെലവ് കുറഞ്ഞ യാത്ര പ്രയോജനപ്പെടുത്താന്‍ യാത്രക്കാരെ ക്ഷണിച്ചു.

‘നിങ്ങളുടെ 30 ദിവസത്തെ മെട്രോപാസ് 120 റിയാലിന് ഞങ്ങളുടെ ഏതെങ്കിലും സ്റ്റേഷനില്‍ നിന്ന് വാങ്ങൂ, ദോഹ മെട്രോ, ലുസൈല്‍ ട്രാം നെറ്റ്വര്‍ക്കിനുള്ളില്‍ അണ്‍ലിമിറ്റഡ് റൈഡുകള്‍ ആസ്വദിക്കൂ!’ എന്നാണ് അറിയിപ്പില്‍ പറയുന്നത്.

പാസിന്റെ 30 ദിവസത്തെ സാധുത ആരംഭിക്കുന്നത് വാങ്ങുന്ന തിയ്യതിയിലല്ല മറിച്ച ഗേറ്റില്‍ ആദ്യം ടാപ്പ് ചെയ്യുന്ന തിയ്യതിയിലായിരിക്കും.ഉപയോക്താക്കള്‍ക്ക് അവരുടെ പാസിന്റെ മുഴുവന്‍ മൂല്യവും ലഭിക്കുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!