Community
കെ എഫ് എ കാണാനെത്തുന്നവര്‍ക്ക് അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററിന്റെ പ്രിവിലേജ് കാര്‍ഡ്

ദോഹ: കെ എഫ് എ സീസണ്‍ 3 ചാംപ്യന്‍ഷിപ്പ് ആള്‍ കേരള സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് കാണാനെത്തുന്നവര്‍ക്ക് ടൂര്‍ണമെന്റിന്റെ ഗോള്‍ഡ് സ്‌പോണ്‍സറായ അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററിന്റെ പ്രിവിലേജ് കാര്‍ഡ് സ്വന്തമാക്കാന്‍ അവസരം.


ഫ്രീ കണ്‍സള്‍ട്ടേഷന്‍, 25 ശതമാനം ലാബ് ഡിസ്‌കൗണ്ട്, 25 ശതമാനം ദന്തല്‍ ഡിസ്‌കൗണ്ട്, വര്‍ഷത്തില്‍ ഒരു സൗജന്യ ഹെല്‍ത്ത് ചെക്കപ്പ്, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, ടോട്ടല്‍ കൊളസ്‌ട്രോള്‍, ഫാസ്റ്റിംഗ് ഓര്‍ റാന്‍ഡം ബ്ലഡ് ഷുഗര്‍, യൂറിക്ക് ആസിഡ്, ബ്ലഡ് പ്രഷര്‍, ബോഡി മാസ് ഇന്‍ഡക്‌സ് തുടങ്ങിയവ പ്രിവിലേജ് കാര്‍ഡ് വഴി നേടാനാവും.

ഇന്‍ഡസ്ട്രിയല്‍ ഏരിയ 24 അല്‍ വകാല സ്ട്രീറ്റില്‍ അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററും അല്‍ ഖര്‍തിയാത്ത് ബില്‍ഡിംഗ് 7, സ്ട്രീറ്റ് 445ല്‍ അല്‍ സുല്‍ത്താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.


