ഐ സി സി ക്വിസ് മത്സരം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ ഐ സി സി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. നൂറിലേറെ വിദ്യാര്‍ഥികളെ ടീമുകളായി തിരിച്ച് നടത്തിയ മത്സരത്തില്‍ എഴുത്തു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ എട്ടു ടീമുകളെ സെമിയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.

city exchange

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് ഐ സി സി അശോക ഹാളില്‍ ക്വിസ് മാസ്റ്റര്‍ ഷഫ്ഖത്ത് നബി നടത്തിയ പ്രിലിമിനറികളില്‍ നിന്ന് ഫൈനല്‍ മത്സരാര്‍ഥികളായി നാല് ടീമുകള്‍ ‘സെലിബ്രേറ്റിംഗ് ബാപ്പു’ എന്ന വിഷയത്തില്‍ തത്സമയ ക്വിസ് പ്രോഗ്രാമില്‍ പങ്കെടുത്തു.

ഫൈനലില്‍ ഹുസൈന്‍ അബ്ദുല്‍ ഖാദിര്‍, മുഹമ്മദ് ആത്തിഫ് എന്നിവര്‍ ജേതാക്കളായി. ഷിഞ്ച് ലീലയും സ്വപ്ന ഉണ്ണിയും റണ്ണേഴ്‌സ് അപ്പായി. ജേതാക്കള്‍ക്ക് ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ഫലകം സമ്മാനിച്ചു.

- Advertisement -
Ad image

ഐ സി സിയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബഗെലു, കമല താക്കൂര്‍, സാഹിത്യ ജ്യോത്സന എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!