സലീം കുമാറിന്റെ നിര്യാണത്തില്‍ കുവാഖ് അനുശോചിച്ചു

Web Desk
1 Min Read

ദോഹ: പ്രശസ്ത ചലച്ചിത്ര നടനും ദേശീയ പുരസ്‌കാര ജേതാവുമായ സലീം കുമാറിന്റെ നിര്യാണത്തില്‍ ഖത്തറിലെ കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കുവാഖ്) അനുശോചനം രേഖപ്പെടുത്തി.

city exchange

മലയാള സിനിമാരംഗത്ത് തന്റെ അതുല്യമായ അഭിനയ മികവിലൂടെയും ഹാസ്യ കഥാപാത്രങ്ങളിലൂടെയും ഗൗരവമേറിയ വേഷങ്ങളിലൂടെയും അനശ്വരമായ സ്ഥാനം നേടിയ വ്യക്തിത്വമായിരുന്നു സലീം കുമാര്‍.

നിരവധി അംഗീകാരങ്ങള്‍ നേടിയ അദ്ദേഹത്തിന്റെ വേര്‍പാട് കലാ- സാംസ്‌കാരിക ലോകത്തിനും മലയാളികള്‍ക്കും തീരാനഷ്ടമാണെന്ന് കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവും ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്തും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സലീം കുമാറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പരേതന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് കുവാഖ് ഭാരവാഹികളും അംഗങ്ങളും അനുശോചനം രേഖപ്പെടുത്തിയതായും പ്രസ്താവനയില്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!