മദേഴ്‌സ് ഡേയും നഴ്‌സസ് ഡേയും ആഘോഷിച്ചു

Web Desk
1 Min Read

മനാമ: സിറോ മലബാര്‍ സൊസൈറ്റി (സിംസ്) ലേഡീസ് വിംഗിന്റെ ആഭിമുഖ്യത്തില്‍ മദേഴ്‌സ് ഡേയും നഴ്‌സസ് ഡേയും ആഘോഷിച്ചു. ഇരുന്നൂറോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ അമ്മമാരെയും നഴ്‌സുമാരെയും ആദരിച്ചു.

city exchange

തുടര്‍ന്ന് ഹൃദയസംരക്ഷണത്തെ ആസ്പദമാക്കി കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് ഡോ. ജൂലിയന്‍ ജോണി തോട്ടിയാന്‍ ക്ലാസ് നയിച്ചു. ലളിതവും വ്യത്യസ്തത നിറഞ്ഞതുമായ അവതരണത്തിലൂടെ അദ്ദേഹം അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ക്ലാസ് പങ്കെടുത്തവര്‍ക്ക് ഏറെ അറിവ് പകരുന്നതായിരുന്നു.

സിംസ് ലേഡീസ് വിംഗ് ഇനിയും കനിവും കാരുണ്യവും നിറഞ്ഞ പരിപാടികളുമായി മുന്നോട്ടു വരാന്‍ ഈ പരിപാടി പ്രചോദനമാകട്ടെയെന്ന് സിംസ് പ്രസിഡണ്ട് പി ടി ജോസഫ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഏറ്റവും മുതിര്‍ന്ന അംഗമായ ഫിലോമിന ജേക്കബിനെ പൊന്നാട അണിയിച്ച് ആദരിച്ചുകൊണ്ട് സിംസ് ലേഡീസ് വിംഗ് ആക്ടിങ് പ്രസിഡണ്ട് ജിന്‍സി ലിയോണ്‍സ് ആമുഖ പ്രഭാഷണം നടത്തി. സിംസ് വൈസ് പ്രസിഡണ്ട് ജിമ്മി ജോസഫ് ആശംസകള്‍ നേര്‍ന്നു.

- Advertisement -
Ad image

സിംസ് ജനറല്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ് സ്വാഗതവും ലേഡീസ് വിംഗ് ജനറല്‍ സെക്രട്ടറി മേരി ജെയിംസ് നന്ദിയും രേഖപ്പെടുത്തി.

സിംസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ജെയ്‌സണ്‍ മഞ്ഞളി, ഷാജി സെബാസ്റ്റ്യന്‍, സിബു ജോര്‍ജ്, സോബിന്‍ ജോസ് എന്നിവര്‍ക്ക് പുറമെ കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബെന്നി വര്‍ഗീസും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സിംസ് ലേഡീസ് വിംഗ് ട്രഷറര്‍ സുനു ജോസഫും എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോയ്‌സി സണ്ണി, അല്‍വീനിയ ക്ലിറ്റിന്‍, ഐശ്വര്യ ജോസഫ്, ഷാന്റി ജെയിംസ്, ഷീന തോമസ്, ജെനിറ്റ് ഷിനോയ്, ലിജി ജോസ് എന്നിവരും ചില്‍ഡ്രന്‍സ് വിംഗ് അംഗങ്ങളുടെ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചില്‍ഡ്രന്‍സ് വിംഗ് അംഗങ്ങളായ ജെയിന്‍ ലൈജുവും അഡ്രിയാന ജോബിയും പരിപാടികളുടെ അവതാരകരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!