
മനാമ: സമസ്ത ബഹ്റൈന്‍ ഹൂറ ഏരിയയുടെ ആഭിമുഖ്യത്തില്‍ ‘സാദ് അല്‍ മുത്തഖീന്‍’ ത്രൈ മാസ കാമ്പയിനിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

ഷിഫ അല്‍ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് ഹൂറ മര്‍കസ് തഅ്‌ലീമുല്‍ ഖുര്‍ആന്‍ ഹാളില്‍ നടന്ന ക്യാമ്പില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു. സമസ്ത കേന്ദ്ര നേതാക്കളായ വി കെ കുഞ്ഞഹമ്മദ് ഹാജി, എസ് എം അബ്ദുല്‍ വാഹിദ്, അബ്ദുല്‍ മജീദ് ചോലക്കോട് എന്നിവര്‍ ക്യാമ്പില്‍ സന്നിഹിതരായിരുന്നു. സൈദ് മുഹമ്മദ് വഹബി, നിഷാന്‍ ബാഖവി, സമസ്ത ഹൂറ ഏരിയ പ്രവര്‍ത്തകരായ മഹമൂദ് പെരിങ്ങത്തൂര്‍, മുനീര്‍ കൊടുവള്ളി, ഫൈസല്‍ കൊയിലാണ്ടി, അമ്മദ് മലയില്‍, കുഞ്ഞമ്മദ് തിരുവള്ളൂര്‍, റിയാസ് പട്‌ല, ഹമീദ് വാണിമേല്‍, ആഷിക് തോടന്നൂര്‍, മുത്തലിബ് പൂമംഗലം, റഫീഖ്, ലത്തീഫ് തങ്ങള്‍, മുഹമ്മദ്, ഉനൈസ്, മജീദ്, ഷഫീഖ്, തൗഫീഖ്, ഫഹദ് എന്നിവരും സമസ്തയുടെ മറ്റ് പ്രവര്‍ത്തകരും ക്യാമ്പിന് നേതൃത്വം നല്‍കി.
