കാരവന്‍ ഫിഷ് മാര്‍ക്കറ്റ് സീ ഫുഡ് റസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: കാരവന്‍ ഫിഷ് മാര്‍ക്കറ്റ് സീ ഫുഡ് റസ്റ്റോറന്റ് ഖത്തരി സെലിബ്രിറ്റി ഷെഫ് ആയിഷ അല്‍തമീമി ഉദ്ഘാടനം നിര്‍വഹിച്ചു. ജയ്ദ ഫ്‌ളൈ ഓവറിന് സമീപം അല്‍ ഖലീജ് സ്ട്രീറ്റില്‍ ഗള്‍ഫ് പാരഡൈസ് ഹോട്ടല്‍ ബില്‍ഡിംഗിലാണ് കാരവന്‍ ഫിഷ് മാര്‍ക്കറ്റ് സീ ഫുഡ് റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.

city exchange

മികച്ചതും പുതുമയുള്ളതുമായ ചേരുവകള്‍ കടലിന്റെ ചൈതന്യത്തോടൊപ്പം ചേര്‍ത്ത് തീരദേശത്തു നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അന്തരീക്ഷത്തിന്റെ പശ്ചാതലത്തിലാണ് കാരവന്‍ ഫിഷ് മാര്‍ക്കറ്റ് സീ ഫുഡ് റസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ കോഫി ഹൗസിന്റെ സഹോദര സ്ഥാപനമാണിത്.

ഹൈദര്‍ ചുങ്കത്തറ, ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, മാനേജിംഗ് പാര്‍ട്ണര്‍ മുഹമ്മദ് കുഞ്ഞി, മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഇസ്മാഈല്‍, ഫൈനാന്‍സ് മാനേജര്‍ സാഹിദ് അഫ്രീദ്, ഇന്ത്യന്‍ കോഫി ഹൗസ് മാനേജര്‍ നാരായണന്‍, കാന്‍ ആന്റ് എഫ് ആന്റ് ബി ജി സി സി ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ അനൂപ് ഗോപിനാഥ്, കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചീഫ് സ്ട്രാറ്റജിക് ഓഫിസര്‍ അല്‍ക്ക മീര സണ്ണി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!