കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയില്‍ നിര്യാതനായി

Web Desk
1 Min Read

ദോഹ: കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് ഇസ്മായില്‍ (82) ദോഹയില്‍ നിര്യാതനായി. കാഞ്ഞിരപ്പള്ളി കല്ലുങ്കല്‍ വിഴിക്കത്തോട് (കല്ലറക്കാവ്) സ്വദേശിയാണ്. ദീര്‍ഘകാലം ഖത്തറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു.

city exchange

ജോലിയില്‍ നിന്നും വിരമിച്ച ശേഷം നാട്ടിലും ഖത്തറിലുമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: എരുമേലി മാളികവീട്ടില്‍ ഷൈല. മക്കള്‍: നജീം (ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം), നിയാസ് (ബീമാ ഇന്‍ഷുറന്‍സ്), സജ്ന (ബാംഗ്ലൂര്‍). മരുമക്കള്‍: സജ്ന ഹാരിസ്, ഷമീര്‍ മുഹമ്മദ്, റോഷ്ന ഹാരിസ്. മൃതദേഹം കബറടക്കാനുള്ള നടപടിക്രമങ്ങള്‍ പ്രവാസി വെല്‍ഫെയര്‍ റിപ്രാടിയേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യത്ത് ഇന്ന് മഗ്രിബ് നമസ്‌കാരനന്തരം ഖത്തറിലെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!