

ദോഹ: ഹജ്ജ്, ഉംറ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഹജ്ജ് ഉദ്യോഗാര്‍ഥികളുടെ ഇലക്ട്രോണിക് സ്‌ക്രീനിംഗ് പ്രത്യേക ആവശ്യകതകള്‍ക്കനുസരിച്ച് അവസാനിപ്പിച്ചതായി എന്‍ഡോവ്മെന്റ് ഇസ്‌ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു.

2023 മാര്‍ച്ച് 12 ആയിരുന്നു രജിസ്‌ട്രേഷനുള്ള അവസാന തിയ്യതി. ഖത്തറികള്‍ക്കും മുമ്പ് ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്കും താമസക്കാര്‍ക്കും വയോധികര്‍ക്കും മുന്‍കാലങ്ങളില്‍ അപേക്ഷകള്‍ അംഗീകരിക്കപ്പെടാത്തവര്‍ക്കും മുന്‍ഗണന നല്‍കിയതായി ഹജ്ജ്, ഉംറ കാര്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

അംഗീകൃത ഹജ്ജ് കാമ്പയിന്‍ ഓഫീസുകളുമായി ആശയവിനിമയം നടത്താനും രജിസ്റ്റര്‍ ചെയ്യാനും ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും അംഗീകൃത അപേക്ഷകര്‍ക്ക് എസ് എം എസ് അയച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
അംഗീകാരങ്ങള്‍ ഒരാഴ്ചത്തേക്ക് മാത്രമേ നല്‍കൂ. ഈ സമയത്ത് അംഗീകൃത കാമ്പെയ്നുകളിലൊന്നില്‍ രജിസ്റ്റര്‍ ചെയ്യുകയും അവരുമായി കരാര്‍ ഒപ്പിടുകയും ചെയ്യേണ്ടത് ആവശ്യമാണ്.

