

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈദുല്‍ അദ്ഹ അവധി പ്രഖ്യാപിച്ചു.

ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 29 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഈദുല്‍ അദ്ഹ അവധിക്കും തുടര്‍ന്നുള്ള വാരാന്ത്യ അവധികള്‍ക്കും ശേഷം എല്ലാ ധനകാര്യ സ്ഥാപനങ്ങളും ജൂലൈ 2 ഞായറാഴ്ച പ്രവര്‍ത്തനം പുന:രാരംഭിക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

