ഈദുല്‍ അദ്ഹ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ലുസൈല്‍ ബൊളിവാര്‍ഡ്

Web Desk
1 Min Read

ദോഹ: ഈദുല്‍ അദ്ഹക്കായി ലുസൈല്‍ ബൊളിവാര്‍ഡ് ഒരുങ്ങി. ഈദുല്‍ അദ്ഹ ആഘോഷ പരിപാടികള്‍ ഖത്തരി ഡയറും ലുസൈല്‍ സിറ്റിയും പ്രഖ്യാപിച്ചു.

city exchange

ഈദിന്റെ ആദ്യ ദിനമായ ജൂണ്‍ 28ന് എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കായി സംഘാടകര്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അല്‍ സാദ് സ്‌ക്വയറില്‍ രാത്രി 8:30ന് ആരംഭിക്കുന്ന ഗംഭീരമായ വെടിക്കെട്ട് പ്രദര്‍ശനം ഉള്‍പ്പെടെ ഏവര്‍ക്കും ആസ്വദിക്കാനാവും.

ഈദ് അലങ്കാരങ്ങളും പ്രത്യേക വിളക്കുകളും ജൂലൈ അഞ്ചു വരെ ഉണ്ടായിരിക്കുമെന്നും ഇത് നഗരത്തിലുടനീളം ഉത്സവ പ്രതീതിയുണ്ടാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

- Advertisement -
Ad image

അതിശയകരമായ പരിപാടിയില്‍ പങ്കെടുക്കാനും സാക്ഷ്യം വഹിക്കാനും സംഘാടകര്‍ പൊതുജനങ്ങളെ ക്ഷണിച്ചു. കൂടാതെ ലുസൈല്‍ സിറ്റിയിലും പരിസരത്തുമുള്ള റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവ ഉള്‍പ്പെടെ അസാധാരണമായ സ്ഥലങ്ങളും ലക്ഷ്യസ്ഥാനങ്ങളും ആസ്വദിക്കാനും കാണാനുമാകും.

നഗരത്തിലെ വിവിധ വിനോദ മേഖലകളും ആകര്‍ഷണങ്ങളും ആസ്വദിക്കാന്‍ സംഘാടകര്‍ സന്ദര്‍ശകരോട് ആവശ്യപ്പെടുന്നു.

Share This Article
Leave a Comment
error: Content is protected !!