

ദോഹ: ഈദുല്‍ അദ്ഹ അവധിക്കാലത്ത് ആഭ്യന്തര മന്ത്രാലയം സേവന, സുരക്ഷാ വകുപ്പുകളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.

സുരക്ഷാ വകുപ്പുകളിലും ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗങ്ങളിലും എല്ലാ സമയത്തും പ്രവര്‍ത്തനമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം, സേവന വകുപ്പുകളിലെ (പാസ്പോര്‍ട്ട്, ട്രാഫിക്, ദേശീയത, യാത്രാ രേഖകള്‍, ക്രിമിനല്‍ എവിഡന്‍സ്, ഇന്‍ഫര്‍മേഷന്‍-ഫിംഗര്‍പ്രിന്റ്) പ്രവൃത്തി സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും.

