ഫോക്കസ് ഹിലാല്‍ ഡിവിഷന്‍ ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള ഫോക്കസ് ഹിലാല്‍ ഡിവിഷന് 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒമ്പത് സെക്രട്ടേറിയേറ്റ് അംഗങ്ങളും ഒമ്പത് എക്‌സിക്യൂട്ടീവ് ഭാരവാഹികളുമടക്കം പതിനെട്ടംഗ കമ്മറ്റിയാണ് നിലവില്‍ വന്നത്. ഡിവിഷണല്‍ ഡയറക്ടറായി നാസര്‍ ടി പി, ഡിവിഷണല്‍ ഓപറേഷന്‍ മാനേജരായി മിദ്ലാജ് ലത്തീഫ്, ഡിവിഷണല്‍ ഫിനാന്‍സ് മാനേജരായി ശബീന്‍ ഷംസുദ്ദീന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

city exchange

മറ്റു ഭാരവാഹികളായി അസ്ലം താജുദ്ദീന്‍ (ഡെപ്യൂട്ടി ഡയറക്ടര്‍), ബാസില്‍ കെ എന്‍ (അഡ്മിന്‍ മാനേജര്‍), ആഷിക് കെ (സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍), സിറാജുദ്ദീന്‍ (എച്ച് ആര്‍ മാനേജര്‍), അബ്ദുല്‍ ബാസിത് (മാര്‍ക്കറ്റിംഗ് മാനേജര്‍), സിബി കെ സൈതു (ഇവന്റ് മാനേജര്‍) എന്നിവര്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായും ഇര്‍ഷാദ്, റാഷിദ്, ഹസനുല്‍ ബന്ന, നബീല്‍, അമീര്‍ ഇസ്മാഈല്‍, നസീഫ്, റിംഷാദ്, ജംഷീര്‍, മുബഷിര്‍ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും ഫായിസ് ഇളയോടന്‍, സഫീറുസ്സലാം, ആഷിഖ് ബേപ്പൂര്‍, ഫസലുറഹ്‌മാന്‍, അസ്ലം താജുദ്ദീന്‍ എന്നിവര്‍ റീജ്യണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.

തുമാമ ഫോക്കസ് വില്ലയില്‍ നടന്ന ഇലക്ഷന്‍ ഫോക്കസ് കേന്ദ്ര കമ്മറ്റി ഭാരവാഹികളായ അമീനുറഹ്‌മാന്‍, അമീര്‍ ഷാജി എന്നിവര്‍ നിയന്ത്രിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!