ഖത്തര്‍ അമീര്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

മിലാന്‍: മിലാനോ കോര്‍ടിന 2026 ശീതകാല ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടനം സംബന്ധിച്ച ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഇറ്റലി സന്ദര്‍ശിക്കുന്ന ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. മിലാന്‍ നഗരത്തിലെ സര്‍ക്കാര്‍ കൊട്ടാരത്തിലാണ് കൂടിക്കാഴ്ച നടന്നത്.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം സംബന്ധിച്ചും വിവിധ മേഖലകളില്‍ അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ചുമാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നത്. കൂടാതെ, പരസ്പര താത്പര്യമുള്ള പ്രധാനപ്പെട്ട പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍, പ്രത്യേകിച്ച് മേഖലയിലെ നിലവിലെ സാഹചര്യങ്ങളും യോഗത്തില്‍ പരിഗണിച്ചു.

അനേകം മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!