റമദാന്‍ വിശുദ്ധിയുടെ മാസം: പ്രകാശതീരം പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

മനാമ: റമദാന്‍ വിശുദ്ധിയുടെ മാസം എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് ബഹ്‌റൈന്‍ നടത്തുന്ന റമദാന്‍ ക്യാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 13, 14 തിയ്യതികളില്‍ മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രകാശതീരം- ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ബഹ്‌റൈനിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് നാഷണല്‍, റീജിയന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

city exchange

മുഹറഖ് സുന്നി സെന്ററില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ധീന്‍ സഖാഫി, റിഫ സുന്നി സെന്ററില്‍ സുലൈമാന്‍ ഹാജി, മനാമ സുന്നി സെന്ററില്‍ അബ്ദുറഹ്മാന്‍ മുസ്ല്യാര്‍, ഗുദൈബിയ സുന്നി സെന്ററില്‍ അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, ഇസാ ടൗണില്‍ ഉസ്മാന്‍ സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.

അബ്ദുറഹിം സഖാഫി (സല്‍മാബാദ്), നസീഫ് അല്‍ ഹസനി (ഉമ്മുല്‍ ഹസം), ശിഹാബുദ്ധീന്‍ സിദ്ധീഖി (ഹമദ് ടൗണ്‍), മന്‍സൂര്‍ അഹ്സനി (സിത്ര) എന്നിവര്‍ സംബന്ധിച്ചു.

റമദാന്‍ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠന പാരായണ മത്സരമായ തിലാവയില്‍ ബഹ്‌റൈനിലെ 11 മദ്രസ്സകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. റമദാന്‍ മുന്നൊരുക്കം, ഖുര്‍ആന്‍ പ്രഭാഷണം, ഇഫ്താര്‍ സംഗമങ്ങള്‍, സക്കാത്ത് ഡ്രൈവ്, സ്റ്റുഡന്‍സ് ഇഫ്താര്‍, സൗഹൃദ സംഗമം, റിലീഫ് പ്രവര്‍ത്തനങ്ങള്‍, തിലാവ- ഖുര്‍ആന്‍ പാരായണ മത്സരം, ഈദ് സംഗമം, റിജിയന്‍ കേന്ദ്രങ്ങളില്‍ ഹാദിയ വിമന്‍സ് അക്കാദമി, സ്റ്റുഡന്‍സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിവിധ പരിപാടികളും നടക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!